KeralaNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂട്ടിക്കൊണ്ടുപോയ 16 കാരനെ പീഡിപ്പിച്ചു, കൊച്ചിയിലെ കോൺഗ്രസ് നേതാവിൻ്റെ ഡ്രൈവർക്കെതിരെ കേസെടുത്തു

കൊച്ചി:തെരഞ്ഞെടുപ്പ് യോഗത്തിനായി കൂട്ടിക്കൊണ്ടു പോയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. വൈപ്പിന്‍ സ്വദേശിയായ യുവാവിനെതിരെ മുളവുകാട് പോലീസ് കേസെടുത്തു.കൊച്ചിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവറാണ് പ്രതി.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കാനായാണ് 16 കാരനായ കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.കൊച്ചി നഗരത്തില്‍ നടന്ന പരിപാടിയ്ക്ക് ശേഷം ബാറില്‍ നിന്ന് കുട്ടിയ്ക്ക് മദ്യം നല്‍കി.മദ്യപിച്ച് കുട്ടി അബോധാവസ്ഥയിലായതോടെ സമീപത്തു തന്നെയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് പ്രതി കുട്ടിയുമായി തങ്ങുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി അവശനിലയിലായതോടെ വീട്ടുകാര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.തുടര്‍ന്ന് കുട്ടിയുടെ അമ്മ മുളവുകാട് പോലീസ് സ്‌റ്റോഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പോലീസ് തെളിവുശേഖരണവും നടത്തി.ഒളിവിലുള്ള പ്രതിയ്ക്കു വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button