NationalNews

വിവാഹ സത്കാരത്തിനെത്തിയ 16 പേര്‍ മിന്നലേറ്റ് മരിച്ചു; വരനും പരിക്കേറ്റു

ധാക്ക:വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ 16 പേർ ബംഗ്ലാദേശിൽ മിന്നലേറ്റ് മരിച്ചു. വരനും പരിക്കേറ്റു. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചിലാണ് സംഭവം. വരൻ ഉൾപ്പെട്ട സംഘം ബോട്ടുകളിൽ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു.

വിവിധ ബോട്ടുകളിൽ കയറിയവരാണ് നിമിഷങ്ങളുടെ ഇടവേളയിൽ പലതവണ ഉണ്ടായ മിന്നലുകളേറ്റ് മരിച്ചത്. വധു സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല.ബംഗ്ലാദേശിൽ അതിശക്തമായ കാലവർഷമാണ് അനുഭവപ്പെടുന്നത്. മഴക്കെടുതികളിൽ കോക്സ് ബസാർ ജില്ലയിൽ 20 പേർ മരിച്ചിരുന്നു. ആറ് റോഹിംഗ്യൻ അഭയാർഥികൾ അടക്കമുള്ളവരാണ് മരിച്ചത്. പ്രതിവർഷം നൂറുകണക്കിന് പേരാണ് ബംഗ്ലാദേശിൽ മിന്നലേറ്റ് മരിക്കുന്നത്.

2016 ൽ 200 ലധികം പേർ മിന്നലേറ്റ് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 82 പേർ മരിച്ചത് മെയ് മാസത്തിൽ ഒരു ദിവസം മാത്രമാണ്. മരണങ്ങൾ പലതും ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടാറില്ല. 2016 ൽ 349 പേരാണ് ബംഗ്ലാദേശിൽ മിന്നലേറ്റ് മരിച്ചതെന്നാണ് അനൗദ്യോഗിക കണക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker