News
ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് 15 വയസുകാരന് ദാരുണാന്ത്യം
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയില്‍ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് 15 വയസുകാരന്‍ മരിച്ചു. അതേസമയം കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജയ്പൂരിലെ ചോമു പ്രദേശത്തെ ഉദൈപുരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.
സ്ഥലത്തെ താമസക്കാരനായ രാകേഷ് തന്റെ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഉപയോഗിച്ച് ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നു. ഈ സമയത്താണ് ഉപകരണം പെട്ടെന്ന് പൊട്ടിത്തെറിക്കുന്നത്. രാകേഷിനെ ഉടന്‍ തന്നെ സിദ്ധിവിനായക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News