നെടുങ്കണ്ടം: ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 15 അംഗ സംഘത്തെയാണ് തടഞ്ഞത്. സംഘത്തിന്റെ കൈവശം മഷി മായ്ക്കുന്നതിനുള്ള രാസവസ്തുവും പഞ്ഞിയുമടക്കമുള്ള സാധനങ്ങളുമുണ്ടെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഉടുമ്പന്‍ചോലയിലെ മരണവീട്ടിലേക്ക് വന്നതെന്നാണ് പോലീസിനെ അറിയിച്ചത്. അതേസമയം, ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മികച്ച പോളിങ്ങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. വോട്ടിങ്ങ് തുടങ്ങി നാല് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പോളിങ് ശതമാനം 25 കടന്നു. വിവിധ ജില്ല തിരിച്ചുള്ള പോളിങ്ങ് ശതമാനം ചുവടെ.
തിരുവനന്തപുരം- 22.04 ശതമാനം
കൊല്ലം- 23.78 ശതമാനം
പത്തനംതിട്ട- 24.43 ശതമാനം
ആലപ്പുഴ- 25.07 ശതമാനം
കോട്ടയം- 23.07 ശതമാനം
ഇടുക്കി- 19.55 ശതമാനം
എറണാകുളം- 23.30 ശതമാനം
തൃശ്ശൂര്‍- 25.18 ശതമാനം
പാലക്കാട്- 17.46 ശതമാനം
മലപ്പുറം- 23.45 ശതമാനം
കോഴിക്കോട്- 25.20 ശതമാനം
വയനാട്- 24.82 ശതമാനം
കണ്ണൂര്‍- 25.69 ശതമാനം
കാസര്‍ഗോഡ്- 22.28 ശതമാനം
140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കൂ. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.