KeralaNews

തൃക്കുന്നപ്പുഴ,പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ

ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ മുഴുവനായി സിആർപിസി 144 പ്രകാരമുള്ള നിരോധന ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ പുറപ്പെടുവിച്ചു. ജൂൺ 26 രാത്രി 12 മുതൽ ജൂലൈ 3 രാത്രി 12 വരെ ആണ് നിരോധനാജ്ഞ.

ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കുട്ടനാട് താലൂക്കിലെ വെള്ളപ്പൊക്ക കെടുതികൾ ഒഴിവാക്കുവാൻ പുറക്കാട് വില്ലേജിലെ തോട്ടപ്പള്ളി സ്പിൽവേ ഡൗൺസ്ട്രീം പൂർവസ്ഥിതിയിലാക്കാൻ ഉള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ചില സംഘടനകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്ത് പ്രതിഷേധ പരിപാടികൾ നടന്നു വരുന്നത് അക്രമാസക്തമാകാൻ സാധ്യതയുള്ളതായും പ്രതിഷേധ പരിപാടികൾക്ക് ആളുകൾ കൂട്ടം കൂടുന്നത് മൂലം കോവിഡ് രോഗവ്യാപനം സാധ്യത വർദ്ധിക്കാൻ ഇടയാകും എന്നതിനാലും നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചിരുന്നു. ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ മേൽ പ്രദേശങ്ങളിൽ സംഘർഷസാധ്യത നിലനിൽക്കുന്നതായി ബോധ്യപ്പെട്ടതിനാലും

പ്രതിഷേധ പരിപാടികൾ മൂലം കോവിഡ്19 സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാലും തൃക്കുന്നപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു എന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker