CrimeKeralaNews

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടനാച്ഛന്‍ പിടിയില്‍; അയല്‍വാസി ഒളിവില്‍

ഇടുക്കി: രാജകുമാരി ഖജനാപ്പാറയില്‍ പതിമൂന്നുകാരിയെ രണ്ടാനച്ഛനും അയല്‍വാസിയും ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ അയല്‍വാസി ഒളിവിലാണ്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ രണ്ടാനച്ചന്‍ ഒരു വര്‍ഷമായി പീഡനത്തിന് ഇരയാക്കിയിരുന്നു.

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ അയല്‍ വാസിയായ നാഗരാജന്‍ എന്നയാളും പീഡനത്തിനിരയാക്കി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ കുട്ടി നല്‍കിയ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ രണ്ടാനച്ഛനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതിയായ നാഗരാജന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് രാജാക്കാട് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button