News
കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ ചെടി പിഴുതു; 12കാരിയെ അയല്‍വാസി തീകൊളുത്തി
പാറ്റ്ന: വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തതിന് 12കാരിയെ അയല്‍വാസി തീകൊളുത്തി. ബിഹാറിലെ ബെഗുസാരയ് ജില്ലയിലെ ശിവരാന ഗ്രാമത്തിലാണ് സംഭവം. പ്രതി സിക്കന്ദര്‍ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സിക്കന്ദറിന്റെ അയല്‍വാസിയാണ് പെണ്‍കുട്ടി. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ ചെടി പിഴുതെടുത്തു. ഇത് കണ്ട സിക്കന്ദറും ഭാര്യയും മകളും പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിക്കന്തര്‍ യാദവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡിഎസ്പി നിഷിദ് പ്രിയ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News