News
12 വയസുകാരിയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍
ഗുവാഹട്ടി: 12 വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അസമിലെ നാഗോവ് ജില്ലയില്‍ വെസ്റ്റ് കര്‍ബി സ്വദേശിയായ പെണ്‍കുട്ടിയെയാണ് ജോലിചെയ്യുന്ന വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് വീട്ടുടമസ്ഥനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ ജോലിക്കു നിന്നിരുന്ന പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് സംശയം.
പ്രാഥമിക അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും അതിനാലാണ് രണ്ടുപേരെ പിടികൂടിയതെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് വീട്ടുടമയുടെ വാദം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News