കോട്ടയം: കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച നാല് പേര്‍ ഉള്‍പ്പെടെ പത്ത് പേരാണ് കോട്ടയം ജില്ലയില്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. അതേസമയം രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1179 ആയി.
ഇന്നലെ പോലീസ് വിലക്ക് ലംഘിച്ച് മൂന്നാറിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കാന്‍ ശ്രമിച്ച വിദേശികളെ പാലാ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ട്രെയിനുകളില്‍ പരിശോധന നടത്താന്‍ 28 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. സംസ്ഥാനത്ത് ഇന്ന് മുതല്‍ റോഡുകളിലും പരിശോധന കര്‍ശനമാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News