ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനാൽ റെയിൽ ഗതാഗതം പാടെ താളം തെറ്റി. 11 ട്രെയിനുകൾ
ക്യാൻസൽ ചെയ്തു. പാലരുവി, വേണാട്, പരശുറാം, ഏറനാട്, എക്സ്പ്രസ്സുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു.
ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ.
- 16341 ഗുരുവായൂർ – തിരുവനന്തപുരം എക്സ്പ്രസ്സ്
- 16305 എറണാകുളം – കണ്ണൂർ എക്സ്പ്രസ്സ്
*16326 കോട്ടയം – നിലമ്പൂർ എക്സ്പ്രസ്സ്
*16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ്
*16439 ഗുരുവായൂർ – എറണാകുളം എക്സ്പ്രസ്സ്
*22628 തിരുവനന്തപുരം – തിരിച്ചിറപള്ളി ഇന്റർസിറ്റി
- 06449 എറണാകുളം – ആലപ്പുഴ സ്പെഷ്യൽ
*06452 ആലപ്പുഴ – എറണാകുളം സ്പെഷ്യൽ
*06797 പാലക്കാട് – എറണാകുളം മെമു
*06798 എറണാകുളം – പാലക്കാട് മെമു
*06017 ഷൊർണുർ – എറണാകുളം മെമു
ഇന്ന് ഭാഗീകമായി റദ്ദാക്കിയ ട്രെയിനുകൾ.
- 16650 നാഗർകോവിൽ – ~മംഗലാപുരം~ പരശുറാം എക്സ്പ്രസ്സ് വൈക്കം റോഡ് സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു..
- 16606 നാഗർകോവിൽ ~മംഗലാപുരം~ ഏറനാട് എക്സ്പ്രസ്സ് കുമ്പളം സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു
- 16302 തിരുവനന്തപുരം – ~ഷൊർണൂർ~ വേണാട് എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിച്ചു. 16301 ~ഷൊർണൂർ~ – തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ് വൈകുന്നേരം 05.25 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് യാത്ര ആരംഭിക്കും
- 16791 തിരുനെൽവേലി – ~പാലക്കാട്~ പാലരുവി എക്സ്പ്രസ്സ് തൃപ്പൂണിത്തുറക്കും – പാലക്കാടിനും ഇടയിൽ ഇന്ന് സർവീസ് നടത്തുന്നതല്ല. 16792 ~പാലക്കാട്~ – തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ് തൃപ്പൂണിത്തുറയിൽ നിന്ന് രാത്രി 07 10 ന് യാത്ര ആരംഭിക്കും
- 12076 തിരുവനന്തപുരം – ~കോഴിക്കോട്~ ജനശതാബ്‌ദി എറണാകുളത്തിനും കോഴിക്കോടിനും ഇടയിൽ സർവീസ് നടത്തില്ല. 12075 ശതാബ്ദി വൈകുന്നേരം 05 25 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് യാത്ര ആരംഭിക്കും
എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് സീസൺ / ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.
കോട്ടയം ഭാഗത്തേയ്ക്കുള്ള സീസൺ / ജനറൽ ടിക്കറ്റിൽ ഇന്ന് യാത്ര ചെയ്യാവുന്ന അവസാന ട്രെയിൻ എറണാകുളം ജംഗ്ഷനിൽ നിന്നും എടുക്കുന്ന 06443 എറണാകുളം – കൊല്ലം മെമു ആണ്. വൈകിട്ട് 06 50 ന് എറണാകുളം ടൗണിൽ നിന്നെടുക്കുന്ന പാലരുവി എക്സ്പ്രസ്സ് ഇന്ന് തൃപ്പൂണിത്തുറയിൽ നിന്നാണ് (07.10 pm)യാത്ര ആരംഭിക്കുന്നത്. അതുപോലെ രാത്രി 08.00 ന് എറണാകുളം ടൗണിൽ നിന്നുമുള്ള നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ് ഇന്ന് റദ്ദാക്കിയിട്ടുണ്ട്.