ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്
കൊച്ചി:വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയെ കൈയ്യിലൊതുക്കാന്‍ സാധിച്ച താരമാണ് ബേസില്‍ ജോസഫ്. സംവിധായകന്‍, നടന്‍, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാന്‍ ബേസിലിന് സാധിച്ചിരുന്നു. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു. എന്നിട്ടും മലയാളത്തിലെ മിടുക്കന്മാരായ സംവിധായകരില്‍ ഒരാളായി നിറഞ്ഞ് നില്‍ക്കുകയാണ് ബേസില്‍.
മിന്നല്‍ മുരളിയാണ് അവസാനം ബേസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. അതിന് ശേഷം അഭിനയത്തില്‍ സജീവമാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജാന്‍ ഇ മാന്‍, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.അഭിമുഖത്തിലൂടെ ഭാര്യ എലിസബത്തിനെ കുറിച്ചും മറ്റ് സിനിമാ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.
എലിസബത്തുമായിട്ടുള്ള പ്രണയ വിവാഹത്തെ കുറിച്ച് ബേസില്‍ പറഞ്ഞതിങ്ങനെയാണ്..
‘എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ എലിസബത്ത് എന്റെ ജൂനിയറായിരുന്നു. സിനിമയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ പുള്ളിക്കാരി വലിയ സപ്പോര്‍ട്ടായി നിന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ല. പക്ഷേ ഒരുപാട് സിനിമ കാണും. എന്നൊക്കാളും നന്നായി സിനിമ കാണാറുള്ളത് ഭാര്യയാണെന്ന്’ ബേസില്‍ പറയുന്നു.
എന്റെ മാനേജര്‍ എലിസബത്താണോന്ന് ചോദിച്ചാല്‍ ഒരു പരിധി വരെ അങ്ങനെയാണ്. മീറ്റിങ്ങുകളും ദിവസവും ചെയ്യുന്ന ചില കാര്യങ്ങളുമൊക്കെ മാനേജ് ചെയ്യുന്നത് എലിസബത്താണ്. അവള്‍ക്ക് അതൊക്കെ ചെയ്യാന്‍ ഇഷ്ടവുമാണ്. പുള്ളിക്കാരി ചെയ്യുന്ന ജോലിയും മാനേജിങ് പ്രൊഫഷന്‍ പോലുള്ളതാണ്. ആളുകളെ മാനേജ് ചെയ്യാനൊക്കെ അവള്‍ക്ക് കഴിയുന്നുണ്ട്. ഇടയ്ക്ക് എന്തേലും മിസ്റ്റേക്ക് പറ്റുമ്പോള്‍ ശമ്പളം തരില്ലെന്നൊക്കെ പറയും. മാസം പതിനായിരം രൂപ വീതം ഞാന്‍ കൊടുക്കാറുണ്ട്. അതുപോര, ശമ്പളം കൂട്ടണമെന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നുണ്ട്.
ഗോദ, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളുടെയൊക്കെ കഥ ആദ്യം ചര്‍ച്ച ചെയ്യുന്നത് എലിസബത്തിന്റെ അടുത്താണ്. കഥ കേട്ട് കഴിഞ്ഞാല്‍ നല്ല രസമുണ്ട് ഇത് ചെയ്‌തോന്ന് അന്നേരം തന്നെ പറയും. രണ്ട് സിനിമയ്ക്കും കറക്ടായിട്ടുള്ള കാര്യമാണ് എലിസബത്ത് പറഞ്ഞത്.അടുത്ത സിനിമയ്ക്കും ഇത് നല്ലതാണ് ചെയ്‌തോ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അത് എത്ര കാലം വിശ്വസിക്കാന്‍ പറ്റുമെന്ന് അറിയില്ല. കാലങ്ങളായി സിനിമയെ കുറിച്ച് നല്ല ജഡ്ജ്‌മെന്റ് പറയുന്ന ആളാണ് എലിസബത്തെന്നും ബേസില്‍ സൂചിപ്പിച്ചു.
ടൊവിനോ വലിയൊരു താരമാവുന്നതിന് മുന്‍പേ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ അത്രയും ആഴമുള്ള സൗഹൃദമാണ് ഞങ്ങളുടേത്. അവന്റെ വീക്ക് എന്താണെന്നും ശക്തിയെന്താണെന്നും എനിക്കും നേരെ തിരിച്ച് എന്റെ കാര്യങ്ങള്‍ അവനും പരസ്പരം അറിയാം. എവിടെ പോയിരുന്നാലും ആ വൈബ് അങ്ങനെയാണ്. സിനിമ സംവിധാനം ചെയ്യുമ്പോഴും ഒരുമിച്ച് അഭിനയിക്കുമ്പോഴുമൊക്കെ ഭയങ്കര കംഫര്‍ട്ടബിളാണ്. വീണ്ടും ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.