EntertainmentNationalNews
ആയിരം കോടി കളക്ഷൻ അരികെ,പഠാൻ വെള്ളിയാഴ്ച പ്രദർശിപ്പിക്കുക ടിക്കറ്റ് വില കുറച്ച്
മുംബൈ:ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാനവേഷങ്ങളിലെത്തുന്ന പഠാന്റെ ടിക്കറ്റ് വില കുറച്ച് രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നു. 110 രൂപയ്ക്കാണ് ടിക്കറ്റ് ലഭിക്കുക. ആഗോളതലത്തിൽ 963 കോടിയുടെ വരുമാനമാണ് ഇതിനകം പഠാൻ നേടിയത്.
ഹിന്ദി സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി പഠാൻ ആഘോഷിക്കാൻ പോവുകയാണെന്ന് നിർമാതാക്കൾ പറയുന്നു.
മുൻനിര തിയേറ്റർശൃംഖലകളായ പി.വി.ആർ., ഐനോക്സ്, സിനിപോളിസ്, മിറാജ്, മൂവിടൈം, മുക്ത എ2 എന്നിവയുടെ സഹകരണത്തോടെയാണ് പഠാൻ ദിനാഘോഷം. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മുൻ ‘റോ’ ഏജന്റിന്റെ കഥയാണ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News