സാരി കെട്ടിയുണ്ടാക്കിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരി മരിച്ചു

കാസര്‍കോട്: സാരി കെട്ടിയുണ്ടാക്കിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി കുട്ടിമരിച്ചു. ബദിയടുക്ക ബെളിഞ്ചയിലെ മുഹമ്മദ് നാസര്‍- ഫൗസിയ ദമ്ബതികളുടെ മകള്‍ ഫാത്വിമ നൗഫിയ (10) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

ഊഞ്ഞാലില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഈ സമയം അമ്മ അടുക്കളയില്‍ ജോലിയിലും അച്ഛന്‍ പള്ളിയില്‍ പോയിരിക്കുകയുമായിരുന്നു. ശബ്ദംകേട്ട് മാതാവ് ഓടിയെത്തി കഴുത്തില്‍ നിന്നും സാരി മാറ്റി കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതൃകുഴി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നൗഫിയ. സഹോദരങ്ങള്‍: ഫാത്വിമ നഫ്സിയ, മുഹമ്മദ് മുഫീദ്, ഫാത്വിമ മുഫീദ, ഫാത്വിമ നഫ്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.