KeralaNews

കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യാത്രക്കാരുടെ കുറവ് മൂലം കേരളത്തിലൂടെ സര്‍വ്വീസ് നടത്തുന്ന ജനശതാബ്ദി അടക്കം 10 ട്രെയിനുകള്‍ റദ്ദാക്കി. വെള്ളിയാഴ്ച മുതലുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082) മാര്‍ച്ച് 20 മുതല്‍ 30 വരെ

കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (12081) മാര്‍ച്ച് 21 മുതല്‍ 31 വരെ

മംഗലാപുരം-കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി (22609) മാര്‍ച്ച് 20 മുതല്‍ 31 വരെ

കോയമ്ബത്തൂര്‍- മംഗലാപുരം ഇന്റര്‍സിറ്റി (22610) മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ

മംഗലാപുരം-തിരുവനന്തപുരം മലബാര്‍ (16630 -മാര്‍ച്ച് 20 മുതല്‍ 31 വരെ

തിരുവനന്തപുരം-മംഗലാപുരം മലബാര്‍ (16629) -മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ

ലോക്മാന്യതിലക്-എറണാകുളം തുരന്തോ എക്സ്പ്രസ് (12223)മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഒന്നു വരെ

എറണാകുളം-ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224)മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഒന്നു വരെ

തിരുവനന്തപുരം-ചെന്നൈ വീക്കിലി (12698) മാര്‍ച്ച് 21, 28 തിയതികളിലെ സര്‍വീസ് റദ്ദാക്കി

ചെന്നൈ-തിരുവനന്തപുരം- (12697) മാര്‍ച്ച് 22,29 തിയതികളിലേത് റദ്ദാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker