കൊല്ലം: കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ വെസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിഷേക് ആണ് മരിച്ചത്.രാവിലെ കുട്ടി എഴുന്നേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പഠിക്കാന്‍ സമര്‍ത്ഥനായ കുട്ടി കഴിഞ്ഞദിവസം ഓണ്‍ലൈന്‍ പഠനവും നോട്ടു തയ്യാറാക്കലുമെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണെന്ന് വീട്ടുകാര്‍ പറഞ്ഞു.
കുട്ടി എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മ മുറിയില്‍ ചെന്നപ്പോഴാണ് കുട്ടിയുടെ കൈകാലുകള്‍ തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ അഞ്ചലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News