KeralaNews

ആറ് കൊലപാതകങ്ങൾ ചെയ്ത ശേഷമാണ് താൻ വരുന്നത്… സഹോദരന്റെയും ബന്ധുവായ യുവതിയുടെയും മരണം ഉറപ്പാക്കി….വെഞ്ഞാറമ്മൂട് പോലീസ് സ്‌റ്റേഷനെ ഞെട്ടിച്ച ആ വാക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ആറ് കൊലപാതകങ്ങൾ ചെയ്ത ശേഷമാണ് താൻ വരുന്നത്… സഹോദരന്റെയും ബന്ധുവായ യുവതിയുടെയും മരണം ഉറപ്പാക്കി… തെല്ലും ഭാവവ്യത്യാസമില്ലാതെയുള്ള അഫാന്റെ വെളിപ്പെടുത്തലിൽ വെഞ്ഞാറമൂട് പോലീസ് ഞെട്ടി. പോലീസുകാർ ഒന്നടങ്കം അഫാന് ചുറ്റുംകൂടി.

താൻ ക്രൂരമായി ഇല്ലാതാക്കിയ ഓരോരുത്തരെ കുറിച്ചും അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ വിവരിച്ചതോടെ പോലീസുകാർ നടുങ്ങി. ഉടൻ ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചു. ഡിവൈ.എസ്.പി സ്റ്റേഷനിലേക്ക് കുതിച്ചെത്തി. അഫാൻ പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് സംഘം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ. പിതാവിന്റെ കൂടെ വിദേശത്തായിരുന്നു അഫാൻ. വിസിറ്റിങ് വിസയിൽ വിദേശത്തുപോയി തിരിച്ചുവന്നിരുന്ന ശേഷമാണ് കൊലകൾ നടത്തിയത്.

കൊല്ലപ്പെട്ട 13 വയസ് പ്രായമുള്ള സഹോദരൻ അഫ്സാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അഫാന്റെ മാതാവ് ക്യാൻസർ ​രോ​ഗബാധിതയായിരുന്നു. ക്രൂരകൃത്യത്തിലേക്ക് പ്രതി എത്താനുള്ള കാരണം വിശദമായി പോലീസ് പരിശോധിക്കുകയാണ്. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23 കാരൻ വെട്ടിയത്. ഇതിൽ പ്രതിയുടെ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം. പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങി. വിദേശത്ത് ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറ‌ഞ്ഞത്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹോദരൻ 13 വയസുകാരനായ അഹസാൻ, ഉമ്മ ഷമീന, പെൺസുഹൃത്ത് ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ആക്രമിച്ചത്. ഇവരിൽ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് വിവരം. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.

പിതാവിൻറെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അനുജൻ അഹസാൻ. റിട്ടയേർഡ് സി ആർ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.

വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന്  തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker