NationalNews

രാവിലെ കാമുകിയെ വിവാഹം ചെയ്തു; ക്ഷേത്രത്തില്‍ വച്ചും ചടങ്ങുകള്‍; രാത്രിയില്‍ വീട്ടുകാര്‍ തീരുമാനിച്ച യുവതിയെയും മിന്നുകെട്ടി യുവാവ്; കാമുകിയുടെ പരാതിയില്‍ അന്വേഷണം

ഗോരഖ്പൂര്‍: വിവാഹവുമായി ബന്ധപ്പെട്ട ഒട്ടെറെ വിചിത്രമായ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ പ്രണയം മൂത്തപ്പോള്‍ യുവാവ് കാമുകിമാരായ രണ്ടുപേരെയും ഒരേ പന്തലില്‍ വച്ച് വിവാഹം ചെയ്ത വാര്‍ത്ത ഏറെ കൗതുകത്തോടെയാണ് നമ്മള്‍ കേട്ടത്. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും അനുവാദത്തോടെ വളരെ ആഘോഷപൂര്‍വമായിരുന്നു ആ വിവാഹം.

എന്നാല്‍ ഗോരഖ്പൂരിലെ ഹാര്‍പൂര്‍ ബുധാത് പ്രദേശത്ത് നിന്നുള്ള മറ്റൊരു വിവാഹ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഉത്തര്‍ പ്രദേശുകാര്‍. പ്രണയിച്ച യുവതിയെ രാവിലെ വിവാഹം ചെയ്ത യുവാവ് അതേ ദിവസം രാത്രിയില്‍ മറ്റൊരു പെണ്‍കുട്ടിക്ക് കൂടി മിന്നുചാര്‍ത്തി. വീട്ടുകാരും ബന്ധുക്കളും ഉള്‍പ്പെട്ട ചടങ്ങില്‍ പരമ്പരാഗതരീതിയില്‍ വിവാഹം ചെയ്യുകയായിരുന്നു.

നാല് വര്‍ഷം പ്രണയിച്ച കാമുകിയെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം ചെയ്തതെങ്കില്‍ രാത്രിയില്‍ വീട്ടുകാര്‍ തീരുമാനിച്ച പ്രകാരം മറ്റൊരു യുവതിയെ ഇയാള്‍ പരമ്പരാഗതരീതിയില്‍ വിവാഹം ചെയ്യുകയായിരുന്നു. നാല് വര്‍ഷമായി ഇയാള്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നത്രെ. ആ പെണ്‍കുട്ടിയെയാണ് ഇയാള്‍ രാവിലെ വിവാഹം കഴിച്ചത്. എന്നാല്‍, അതേ ദിവസം വൈകുന്നേരം തന്നെ തന്റെ കുടുംബം തനിക്ക് വേണ്ടി കണ്ടെത്തിയ പെണ്‍കുട്ടിയേയും ഇയാള്‍ വിവാഹം ചെയ്തു.

രണ്ടാമത്തെ വിവാഹത്തെ കുറിച്ച് അറിഞ്ഞ ഇയാളുടെ കാമുകി കൂടിയായിരുന്ന പെണ്‍കുട്ടി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവുമായി നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നും രണ്ട് തവണ അബോര്‍ഷനിലൂടെ കടന്നുപോയി എന്നും യുവതി പൊലീസിനോട് പറഞ്ഞു. വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഒരു നഴ്‌സിംഗ് ഹോമിലേക്ക് കാമുകന്‍ താനുമായി ചെന്നു. പ്രസവശേഷം കുഞ്ഞിനെ അയാള്‍ ആശുപത്രിയിലെ ഒരു നഴ്‌സിന് കൈമാറി എന്നും യുവതി പൊലീസില്‍ അറിയിച്ചു.

യുവാവിന്റെ വീട്ടുകാര്‍ മറ്റൊരു സ്ത്രീയുമായി അയാളുടെ വിവാഹം ഉറപ്പിച്ചിരുന്നത് അറിഞ്ഞപ്പോള്‍ അവള്‍ക്ക് ദേഷ്യം വന്നു. അവനെ ചോദ്യം ചെയ്തപ്പോള്‍, കോര്‍ട്ട് മാര്യേജ് ആണെങ്കില്‍ തങ്ങളുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കും എന്ന് ഇയാള്‍ യുവതിക്ക് വാക്ക് നല്‍കി. എന്നാല്‍, വീട്ടുകാര്‍ അയാളുടെ വിവാഹം നിശ്ചയിച്ച അതേ തീയതിയാവും അയാള്‍ തന്നെയും വിവാഹം കഴിക്കുക എന്ന് യുവതിക്ക് അറിയില്ലായിരുന്നു.

രാവിലെ വിവാഹം കഴിച്ച കാമുകി ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ യുവാവിന്റെ വീട്ടുകാര്‍ തന്നെ അപമാനിച്ചുവെന്നും വീടിന് പുറത്താക്കി എന്നും യുവതി ആരോപിക്കുന്നു. പരാതി ലഭിച്ചതായും യുവതി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. ‘ഞങ്ങള്‍ക്ക് പരാതി ലഭിച്ചു, അന്വേഷണത്തിന് ശേഷം ആരോപണങ്ങള്‍ ശരിയാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

യുവാവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് കാമുകി അറിയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നാല് വര്‍ഷമായി യുവാവുമായി തനിക്ക് ബന്ധമുണ്ടെന്നും അതിനിടയില്‍ രണ്ട് ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയെന്നും ഇര പറഞ്ഞു.

വീണ്ടും ഗര്‍ഭിണിയായപ്പോള്‍ പ്രസവത്തിനായി ഒരു നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയതായി ഇര അവകാശപ്പെട്ടു. എന്നാല്‍, അയാള്‍ കുഞ്ഞിനെ അവിടെയുള്ള ഒരു നഴ്സിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker