KeralaNews

റേഷന്‍ കടകള്‍ വഴി മദ്യം ലഭ്യമാക്കണം! അഭ്യര്‍ത്ഥനയുമായി യൂത്ത് ലീഗ് നേതാവ്; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു

മലപ്പുറം: റേഷന്‍കടകള്‍ വഴി മദ്യം ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥനയുമായി യൂത്ത് ലീഗ് നേതാവ്. മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറാണ് മദ്യം എത്തിച്ചു തരാന്‍ സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരിന്നു യൂത്ത് ലീഗ് നേതാവിന്റെ ആവശ്യം.

റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരം മദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പ് വരുത്തണമെന്നായിരിന്നു ഹസന്റെ ആവശ്യം. സംസ്ഥാനത്തെ ബീവറേജ് ഔട്ട് ലെറ്റുകളടക്കം അടച്ചിടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

അതിനു പിന്നാലെയാണ് മദ്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാവ് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ ഉയര്‍ന്നിരിക്കുന്നത്. ലീഗും വിമര്‍ശനവുമായി എത്തിയതോടെ ഹസന്‍ പോസ്റ്റ് പിന്‍വലിച്ച ശേഷം വിശദീകരണവുമായി രംഗത്ത് വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker