Home-bannerKeralaNewsRECENT POSTS
കോട്ടയത്ത് യൂത്ത് ലീഗ് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംഘര്‍ഷത്തിനിടെ ജനറല്‍ സെക്രട്ടറിക്ക് ഹൃദയാഘാതം
കോട്ടയം: പി.എസ്.സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ കളക്ട്രേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ മുട്ടയെറിഞ്ഞു.
ഇതോടെ പോലീസ് ലാത്തിവീശി. മൂന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വാഹനത്തില്‍ കയറ്റാന്‍ പോലീസ് ബലംപ്രയോഗിച്ചതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. അതേസമയം സംഘര്‍ഷത്തിനിടെ ഹൃദയാഘാതം ഉണ്ടായ യൂത്ത്‌ലീഗ് പൂഞ്ഞാര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അമീര്‍ ചേനപ്പാടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News