News
കൊല്ലത്ത് സിനിമ തിയേറ്ററിനുളളിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി;മരിച്ചത് ജീവനക്കാരൻ
കൊല്ലം: സിനിമ തിയേറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചിതറയിലാണ് സംഭവം നടന്നത്. കൂരിയാട് സ്വദേശിയായ 22കാരൻ അൻസറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് അൻസാർ. ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം.
രാവിലെ തിയേറ്ററിൽ എത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്. ശേഷം ചിതറ പോലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപളളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News