KeralaNews

കാരവനിനുള്ളിൽ യുവാക്കൾ മരിച്ച സംഭവം;മരണകാരണം എസി ഗ്യാസ് ചോർച്ചയെന്ന് നിഗമനം

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കരവാനിനകത്ത് യുവാക്കൾ മരിച്ചത് എസി ഗ്യാസ് ചോർച്ച കാരണമെന്ന് നിഗമനം. രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകട കാരണം കണ്ടെത്താൻ പൊലീസും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗവും വാഹന നിർമാത്താക്കളും ചേർന്ന് പരിശോധന നടത്തും.

ആരുമറിയാതെ ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കാൾ മരിച്ച് കിടന്നത് ഒരു രാത്രിയും പകലും. 4 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾകൊടുവിൽ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂർ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

എസിയിൽ നിന്നോ കാരവാനിൽ ഘടിപ്പിച്ച ജനറേറ്ററിൽ നിന്നോ വിഷവാതകം വന്നതാകാം മരണകാരണം എന്നാണ് പൊലീസ് നിഘമനം. സംശയിക്കാവുന്ന മറ്റ് തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. അപകട കാരണം കണ്ടെത്താൻ പൊലീസും പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗവും വാഹന നിർമാതാക്കളായ ബെൻസും ചേർന്ന് പരിശോധന നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker