വൈറലാകാന്‍ പാളത്തില്‍ സാഹസിക വീഡിയോ ഷൂട്ട്; യുവാവിന് ദാരുണാന്ത്യം, വീഡിയോ
ഭോപ്പാല്‍: സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി ട്രെയിന്‍ കടന്നു പോകുമ്പോള്‍ പാളത്തോട് ചേര്‍ന്ന് വീഡിയോക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഹോഷന്‍ ഗബാദ് ജില്ലയിലാണ് സംഭവം.
യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലതവണ ഹോണ്‍ മുഴക്കിയിട്ടും യുവാവ് ഇത് ശ്രദ്ധിച്ചില്ല. ഇതോടെ പാളത്തോട് ചേര്‍ന്ന് നിന്നിരുന്ന യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. സുഹൃത്തു പകര്‍ത്തിയ വിഡിയോയിലും ഈ ദൃശ്യങ്ങളുണ്ട്.
ചരക്കു തീവണ്ടിക്ക് മുന്നില്‍ നിന്നായിരുന്നു ഈ അപകടം. യുവാവ് തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലാകുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ ശ്രമമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
This is madness- taking such risk for a selfie- he was hit by the train #Viral video from Itarsi Madhya Pradesh pic.twitter.com/hKuAsVkP6H
— Utkarsh Singh (@utkarshs88) November 22, 2021