News
കങ്കണക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ചലച്ചിത്രതാരം കങ്കണ റണൗത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ദേശീയസെക്രട്ടറി അമ്രീഷ് രഞ്ജന്‍ പാണ്ടെയും ലീഗല്‍സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അംബുജ് ദീക്ഷിതും ചേര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
അതിനിടെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സിക്കുകാര്‍ക്കെതിരേ നടി നടത്തിയ പരാമര്‍ശത്തെ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റും ശിരോമണി അകാലിദള്‍ നേതാവുമായ മന്‍ജിന്ദര്‍ സിംഗ് സിര്‍സ അപലപിച്ചു. നടിയെ ജയിലിലോ മാനസീക രോഗാശുപത്രിയിലോ പ്രവേശിപ്പിക്കണമെന്നു സിര്‍സ പറഞ്ഞു. നടിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News