വൈക്കം: ഭാര്യാപിതാവിനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് മുട്ടത്തിപ്പറമ്പ് വീട്ടിൽ ശരത് ബാബു (32) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടുകൂടി കുലശേഖരമംഗലത്തുള്ള തന്റെ ഭാര്യാ പിതാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യാ പിതാവിനെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ കത്തിച്ചു നശിപ്പിക്കുകയായിരുന്നു.
ഇവർക്കിടയിൽ കുടുംബപരമായ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ മനോജ്, പ്രമോദ്, സി.പി.ഓ മാരായ പ്രവീണോ, ജാക്സൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News