ഇരിങ്ങാലക്കുട: സമൂഹ മാധ്യമത്തിലൂടെ യുവ അഭിഭാഷകക്ക് അശ്ലീല സന്ദേശമയച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ പൊരിബസാര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ആഷിക്കിനെയാണ് (29) ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പട്ടേപാടം സ്വദേശിനിയായ യുവ അഭിഭാഷകയുമായി പ്രതി സൗഹൃദത്തിലായിരുന്നു. എന്നാല്‍, ഇതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഭിഭാഷക റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News