വയനാട്: കല്‍പ്പറ്റയില്‍ കോവിഡ് 19 സ്ഥിരീകരിച്ചെന്ന് വാട്സാപ്പ് ഗ്രൂപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. പൊഴുതന താന്നിക്കല്‍ സ്വദേശി ഫഹദ്(25) ആണ് അറസ്റ്റിലായത്. കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ നാലാംമൈല്‍ സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു പ്രചാരണം.
നൂറോളം അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ കൂടിയായിരുന്നു വ്യാജ പ്രചാരണം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News