home bannerNationalNews

കര്‍ഷകസമര വേദിയില്‍ യുവാവ് കൊല്ലപ്പെട്ടനിലയില്‍; കൈ വെട്ടി, മൃതദേഹം ബാരിക്കേഡില്‍ കെട്ടിത്തൂക്കി

ന്യൂഡൽഹി:സിങ്ഘു അതിർത്തിയിലെ കർഷകസമര വേദിയിൽ യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സിഖ് മതത്തിലെ നിഹാംഗ് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുവാവിനെ തല്ലിക്കൊന്നശേഷം പോലീസ് ബാരിക്കേഡിൽ മൃതദേഹം കെട്ടിത്തൂക്കിയെന്നാണ് നിഗമനം. ഇതിനുശേഷമാണ് കൈ വെട്ടിമാറ്റിയതെന്നും കരുതുന്നു. വിവരമറിഞ്ഞ് സോണിപത് പോലീസ് സ്ഥലത്തെത്തി. യുവാവിന്റെ മൃതദേഹം സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞവർഷവും നിഹാംഗുകാർ ഇത്തരത്തിൽ ദാരുണമായ ആക്രമണം നടത്തിയിരുന്നു. ലോക്ഡൗണിനിടെ പാസ് ചോദിച്ച പോലീസുകാരന്റെ കൈ വെട്ടിമാറ്റിയാണ് നിഹാംഗ് അംഗങ്ങൾ പ്രതികാരം ചെയ്തത്. പട്യാലയിലായിരുന്നു ഈ സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker