NationalNews

ജന്തർ മന്തറിൽ വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങൾ

ന്യൂഡൽഹി : ഇന്ന് വീണ്ടും ജന്തർ മന്തറിൽ സമരം തുടങ്ങുമെന്ന് ഗുസ്തി താരങ്ങൾ. സമരം അവസാനിച്ചിട്ടില്ലെന്നും, ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കി.

ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പോലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയതോടെ സമരത്തിന്റെ ഭാവി അനിശ്ചിതത്തിൽ ആയിരിക്കുകയാണ്. സംഘർഷത്തിൽ ഗുസ്തി താരങ്ങൾക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വനിതാ ഗുസ്തി താരങ്ങളെ പൊലീസ് വിട്ടയച്ചിരുന്നെങ്കിലും, ബജറംഗ് പൂനിയ ഉൾപ്പെടെയുള്ള താരങ്ങൾ പൊലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button