കോഴിക്കോട്: നാദാപുരത്ത് സി.പി.എം നേതാവിന്റെ വീടിന് മുന്നില്‍ അജ്ഞാതര്‍ റീത്ത് വച്ചു. സി.പി.എം നാദാപുരം ഏരിയാ സെക്രട്ടറി സി.എച്ച് മോഹനന്റെ വസതിക്ക് മുന്നിലാണ് റീത്ത് വച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും തെരഞ്ഞെടുപ്പിലൂടെ ജനം ഇത്തരം പ്രവര്‍ത്തികള്‍ക്ക് മറുപടി നല്‍കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News