KeralaNews

ലോക ഇമ്മ്യൂണൈസേ ഷൻ ജില്ലാതല ഉദ്ഘാടനം രാജഗിരി ഹോസ്പിറ്റലിൽ : “നന്ദി”ബോധവൽക്കരണ വീഡിയോയുമായി ജില്ലാ ആരോഗ്യ വകുപ്പ്

.കൊച്ചി:ലോക ഇമ്മ്യൂണൈസേ ഷൻ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ കെ ആശ രാവിലെ 11 മണിക്ക് രാജഗിരി ഹോസ്പിറ്റലിൽ വച്ച് നിർവ്വഹിച്ചു. .ജില്ലാ ആർ സി എച്ച് ഓഫീസർ ഡോക്ടർ സതീഷ് കെ എൻ അധ്യക്ഷത വഹിച്ചു.

പ്രതിരോധകുത്തിവെപ്പുകൾ ഓരോ കുഞ്ഞിന്റെയും ജന്മവകാശമാണ്. ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ പോന്നോമനകൾക്ക് വാക്‌സിനേഷൻ ഉറപ്പുവരുത്തേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്തമാണ് എന്ന സന്ദേശം ഉൾകൊള്ളുന്ന ജില്ലാ ആരോഗ്യവകുപ്പിന്റെ “നന്ദി” ലഘു ബോധവത്കരണ വീഡിയോ സി ഇ ഒ രാജഗിരി ഹോസ്പിറ്റൽ റവ: ഫാദർ ജോൺസൺ വാഴപ്പിള്ളി പ്രകാശനം ചെയ്തു.


വിശിഷ്ടാതിഥികളായ പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സിനിമാതാരം മുക്ത, മുക്തയുടെ മകൾ,ബാലതാരം കണ്മണി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അരുൺ മാമൻ എന്നിവർ സമ്പൂർണ്ണ വാക്‌സിൻ എടുത്ത കുട്ടികളുടെ മാതാപിതാക്കളെ ആദരിക്കുന്ന ‘റെസ്പോൺസിബിൾ പേരന്റ്’ പ്രോഗ്രാമിലെ വിജയികളായ മാതാപിതാക്കൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.

മലയിടംതുരുത്ത് മെഡിക്കൽ ഓഫീസർ ഡോ ശ്രീരേഖ സ്വാഗതമാശംസിച്ച ചടങ്ങിൽ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രോഹിണി സി ദിനാചരണ സന്ദേശം നൽകി. ഡോ സണ്ണി പി ഓരത്തേൽ മെഡിക്കൽ സൂപ്രണ്ട്, രാജഗിരി ഹോസ്പിറ്റൽ,ഡോ
സെറീന മോഹൻ,HOD പീഡിയാട്രിക്സ്,രാജഗിരി ഹോസ്പിറ്റൽ,റഷീദ ബീവി ജില്ലാ എം സി എച്ച് ഓഫീസർ, ജില്ലാ മീഡിയ എഡ്യൂക്കേഷൻ ഓഫീസർ ശ്രീജ. സി. എം, ആലുവ കാർമൽ കോളേജ് ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ സിസ്റ്റർ പ്രഭ ഗ്രെയ്സ് എന്നിവർ സംസാരിച്ചു. ആലുവ കാർമൽ കോളേജ് ഓഫ് നേഴ്സിങ് സ്കൂൾ വിദ്യാർത്ഥികൾ ബോധവത്കരണ നാടകവും അവതരിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker