KeralaNews

വീട് വൃത്തിയാക്കി മാലിന്യം വലിച്ചെറിഞ്ഞ കൂട്ടത്തില്‍ മൂന്നര പവന്റെ താലി മാലയും പെട്ടു! തിരഞ്ഞ് പിടിച്ച് തിരികെ ഏല്‍പ്പിച്ച് തൊഴിലാളികള്‍

പേരമംഗലം: മാലിന്യക്കവറില്‍ വീട്ടമ്മയുടെ മൂന്നരപവന്‍ താലിമാല. പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് കളഞ്ഞ കവറിലാണ് അറിയാതെ താലിമാലയും ഉള്‍പ്പെട്ടത്. ശുചീകരണ തൊഴിലാളികള്‍ മാലിന്യത്തില്‍ തിരഞ്ഞ് മാല കണ്ടുപിടിച്ചു കൊടുത്തു.

അടാട്ട് പഞ്ചായത്തിലെ മാലിന്യ പ്ലാന്റിലെ തൊഴിലാളികളാണ് താലിമാല തിരഞ്ഞ് പിടിച്ച് തിരിച്ചുനല്‍കി മാതൃകയായത്. പുറനാട്ടുകര സ്വദേശി ബിജി രാജേഷിന്റെ മൂന്നരപവന്‍ മാലയാണ് തിരികെ കിട്ടിയത്.

പുറാനാട്ടുകര 12ാം വാര്‍ഡിലെ മാലിന്യ പ്ലാന്റിലെത്തിയ ബിജി തന്റെ മാല മാലിന്യത്തില്‍ പെട്ടതായി സംശയം പ്രകടിപ്പിച്ചു. ഇതോടെ കവറുകള്‍ വേര്‍തിരിച്ച് തൊഴിലാളികള്‍ മാലയ്ക്കായി തിരഞ്ഞു.

കണ്ടെത്തിയ മാല ബിജിക്ക് കൈമാറുകയും ചെയ്തു.ആദ്യം നടത്തിയ തിരിച്ചിലില്‍ മാല ലഭിക്കാത്തതിനാല്‍ വളരെ സൂക്ഷമമായി തൊഴിലാളികള്‍ വീണ്ടും തിരയുകയായിരുന്നു. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷമാണ് മാല കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button