News

വാഴ മറിഞ്ഞ് ദേഹത്ത് വീണു; തൊഴിലാളിയ്ക്ക് നാലുകോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി!

കാന്‍ബറ: ഓസ്‌ട്രേലിയയിലെ ഒരു വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. കെയര്‍സ് പോസ്റ്റിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കുക്ക് ടൗണിനടുത്തുള്ള ഒരു ഫാമിലാണ് സംഭവം.

ജെയിം ലോംഗ്‌ബോട്ടം എന്നയാള്‍ ഒരു വാഴത്തോട്ടത്തില്‍ കൂലിവേല ചെയ്യുകയായിരുന്നു. എല്‍ ആന്‍ഡ് ആര്‍ കോളിന്‍സ് ഫാം എന്നാണ് തോട്ടത്തിന്റെ പേര്. അവിടെ കുലകള്‍ വെട്ടിമാറ്റുന്നതിനിടെ മുന്നില്‍ കുലച്ച് നിന്ന ഒരു വലിയ വാഴ അദ്ദേഹത്തിന്റെ ദേഹത്ത് വന്ന് പതിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കുകളോടെ തൊഴിലാളിയെ ഉടന്‍ തന്നെ കുക്ക്ടൗണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, സംഭവത്തിന് ശേഷം അയാള്‍ക്ക് ജോലിയ്ക്ക് പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന്, കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് കാണിച്ച് അദ്ദേഹം തന്റെ ഉടമയ്ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു.

അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ച വാഴകുലയ്ക്ക് 70 കിലോഗ്രാം തൂക്കമുണ്ടെന്ന് കണ്ടെത്തി. കോടതി തൊഴിലാളിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ’70 കിലോ തൂക്കമുള്ള വാഴക്കുലയാണ് ജെയിമിന്റെ ദേഹത്ത് വീണത്. അപകടത്തിന് ശേഷം അദ്ദേഹത്തിന് ഒരു തരത്തിലുള്ള ശാരീരിക ജോലിയും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അയാള്‍ക്ക് കമ്പനി ശരിയായ പരിശീലനം നല്‍കിയില്ല. കമ്പനി ശരിയായ പരിശീലനം നല്‍കിയിരുന്നെങ്കില്‍, അപകടം ഒഴിവാക്കാമായിരുന്നു. ജെയിമിന് നഷ്ടപരിഹാരമായി കമ്പനി 502,740 ഡോളര്‍ നല്‍കണം” ജഡ്ജി കാതറിന്‍ ഹോംസ് പ്രസ്താവിച്ചു.

ഒരു സഹ ജീവനക്കാരന്‍ യന്ത്രം ഉപയോഗിച്ച് അസാധാരണമായ ഉയരമുള്ള ഒരു വാഴ മുറിച്ചപ്പോള്‍, ക്രമേണ വളയുന്നതിന് പകരം വാഴ ഒറ്റയടിയ്ക്ക് ജെയിമിന്റെ മേല്‍ വന്ന് പതിക്കുകയായിരുന്നു. സാധാരണയില്‍ കൂടുതല്‍ ഉയരമുള്ള മരങ്ങള്‍ സുരക്ഷിതമായ രീതിയില്‍ മുറിക്കാന്‍ താനുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ആവശ്യമായ പരിശീലനം കമ്പനി നല്‍കിയിട്ടില്ലെന്ന് ജെയിം പറഞ്ഞു. ഇടുപ്പിനും വലത് തോളിനും സാരമായ പരിക്കേറ്റ അയാള്‍ക്ക് ഇനിമേല്‍ ജോലി ചെയ്യാന്‍ കഴിയില്ല.ഇതിനെ തുടര്‍ന്നാണ് കോടതിയുടെ വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button