CrimeHome-bannerKerala
വനിതാ തടവുകാര്‍ ജയില്‍ ചാടിയത് മതിലിലൂടെ,മുരിങ്ങ മരത്തിലൂടെ ഉയരുമുള്ള മതിലിലെത്തി,താഴ്ചയിലേക്ക് ചാടി,സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ട വനിതാ തടവുകാരികളെ കണ്ടെത്താനായില്ല.ജയിലിലെ മതില്‍ ചാടികടന്നാണ് ഇരുവരും രക്ഷപ്പെട്ടതെന്ന് പരിശോധനയില്‍ വ്യക്തമായി.കൃഷിത്തോട്ടത്തിലെ മുരിങ്ങയിലൂടെ കയറിയാണ് തടവുചാടിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവരെയും കാണാനില്ലെന്ന് സഹതടവുകാര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് ജയിലിന്റെ പരിസരം അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.ജയില്‍ മേധാവി ഋഷിരാജ്‌സിംഗും ജയിലിലെത്തി പരിശോധനകള്‍
നടത്തിയിരുന്നു.സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളായ ശില്‍പ്പമോള്‍ സന്ധ്യ എന്നിവരാണ് ജയില്‍ ചാടിയത്.
https://www.youtube.com/watch?v=KQitWi91DrU&feature=youtu.be
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News