
ആര്യനാട് :പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയ ശേഷം പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു .പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു (47) നെയാണ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ശേഷം ഇയാൾ പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.പൊള്ളലേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഷൈജുവിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News