CrimeKeralaNewsNews

കണിയാപുരത്ത് യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടത് കുട്ടികൾ, ശരീരത്തിൽ മാലയും കമ്മലുമില്ല, ഫോണും കാണാനില്ല; കൊലപാതകം?

തിരുവനന്തപുരം: കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു(വിജി-33)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകീട്ട് അഞ്ചരമണിയോടെ സ്‌കൂളില്‍നിന്നെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചു. കുറച്ചുനാളായി തമിഴ്‌നാട് സ്വദേശിയായ രങ്കനോടൊപ്പമാണ് താമസം.

സംഭവം കൊലപാതകമെന്ന് സംശയം. കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അലക്കിയ വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. മരിച്ച യുവതിയുടെ മൃതദേഹത്തിൽ നിന്ന് മാലയും കമ്മലും മൊബൈൽ ഫോണും കണ്ടെത്താനായില്ല. തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടക്കുകയാണ്. അതേസമയം പ്രതി തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല. ഇന്ന് രാവിലെ 8.30 ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രങ്കനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker