25.1 C
Kottayam
Thursday, October 24, 2024

വഞ്ചിയൂരിൽ യുവതിയെ എയർ പിസ്‌റ്റൽ ഉപയോഗിച്ച്‌ വെടിവച്ച്‌ പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ ജയിൽ മോചിതയായി

Must read

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതിയെ എയർ പിസ്‌റ്റൽ ഉപയോഗിച്ച്‌ വെടിവച്ച്‌ പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. വഞ്ചിയൂർ പടിഞ്ഞാറക്കോട്ട പങ്കജ്‌ വീട്ടിൽ ഷിനിയെ വെടിവച്ച്‌ പരിക്കേൽപ്പിച്ച ഡോ. ദീപ്തിമോൾ ജോസിനാണ്‌ ജാമ്യം അനുവദിച്ചത്‌. 

ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂർത്തിയായതും പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി. കഴിഞ്ഞ ജൂലൈ 28നായിരുന്നു കേസിനാസ്‌പദമായ സംഭവം. 

ഷിനിയുടെ വഞ്ചിയൂരിലെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. വീട്ടിലെ കോളിങ് ബെല്ല് കേട്ട് ഷിനിയുടെ ഭര്‍ത്താവിൻ്റെ അച്ഛനാണ് വാതിൽ തുറന്നത്. രജിസ്റ്റേര്‍ഡ് കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു ദീപ്തി ആവശ്യപ്പെട്ടത്. ഒപ്പിടുന്നതിന് പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ ഷിനി പുറത്തേക്ക് വന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതിര്‍ത്തു. ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്.

ഒരു സിൽവർ നിറത്തിലുള്ള സെലേറിയോ കാറിലായിരുന്നു ദീപ്തി എത്തിയത്. വ്യാജ നമ്പറായിരുന്നു കാറിൻ്റേത്. പറണ്ടോട് സ്വദേശിയുടെ സ്വിഫിറ്റ് കാറിൻ്റെ നമ്പറായിരുന്നു ഇത്. ഈ സ്വഫിറ്റ് കാർ മാസങ്ങള്‍ക്ക് മുമ്പേ കോഴിക്കോടുള്ള ഒരാള്‍ക്ക് വിറ്റിരുന്നുവെന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. ഷിനിയുടെ കൈക്കേറ്റ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇവര്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.

നാഷണൽ ഹെൽത്ത് മിഷൻ പിആര്‍ഒ ആണ് ഷിനി. ആരാണ് വന്നതെന്നോ അതിക്രമത്തിൻ്റെ കാരണം എന്തെന്നോ അറിയില്ലെന്നായിരുന്നു ഷിനി പൊലീസിനോട് പറഞ്ഞത്. എന്നാൽ ആക്രമിച്ചത് സ്ത്രീയാണെന്നും ഒത്ത വണ്ണവും ഉയരവുമുള്ള ഒരാളായിരുന്നുവെന്നും കുടുംബാംഗങ്ങൾ മൊഴി നൽകിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നിൽ ദീപ്തിയാണെന്ന് വ്യക്തമായത്. പിന്നാലെ കൊല്ലത്ത് എത്തിയ പൊലീസ് ഇന്ന് വൈകിട്ടോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ത്യൻ റെക്കോഡ് ,പഴങ്കഥ 20 ഓവറിൽ 344 റൺസ്, 290 റൺസിന്റെ ജയം, ചരിത്രമെഴുതി സിംബാബ്‌വെ

നെയ്റോബി (കെനിയ): ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി സിംബാബ്‌വെ ക്രിക്കറ്റ് ടീം. വരാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാഗമായുള്ള ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ ഗാംബിയക്കെതിരേ 20 ഓവറില്‍ നാലിന് 344 റണ്‍സടിച്ച സിംബാബ്‌വെ കുറിച്ചത് ടി20...

ഡമാസ്കസിൽ പുലർച്ചെ ഇസ്രയേൽ ആക്രമണം: ജനവാസ കേന്ദ്രത്തിൽ സ്ഫോടന ശബ്ദം

ഡമാസ്കസ്: ഗാസയിലെ യുദ്ധത്തിനിടെ, വ്യാഴാഴ്ച പുലർച്ചെ സിറിയൻ തലസ്ഥാനമായ ഡമാസ്കസിലും ഇസ്രയേൽ ആക്രമണം. സിറിയൻ സർക്കാർ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡമാസ്കസിലെ കഫർ സൂസയിലെ റസിഡൻഷ്യൽ കെട്ടിടത്തിനു സമീപം സ്ഫോടന ശബ്ദങ്ങൾ...

‘കുറച്ച് വിഷമമുണ്ടായിരുന്നു, ഇപ്പോൾ ഭയങ്കര ഹാപ്പിയാണ്’ ബാലയുടെ വിവാഹദിനത്തില്‍ സമ്മാനമായി കിട്ടിയ ചോക്ലേറ്റുമായി എലിസബത്ത്

കൊച്ചി:നടൻ ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി മുൻ ഭാര്യ എലിസബത്ത്. കേൾക്കുന്ന വാർത്തയെക്കുറിച്ച് പറയാൻ താത്പര്യമില്ലെന്നും ഒരു സന്തോഷ കാര്യം പങ്കുവെക്കാനാണ് താൻ ഇപ്പോൾ വീഡിയോയിൽ കൂടി എത്തിയതെന്നും എലിസബത്ത് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള...

കരാർജീവനക്കാർക്ക് പ്രസവാവധിക്ക് അർഹതയുണ്ട് : ഹൈക്കോടതി

ചെന്നൈ: കരാർജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അർഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. 1961-ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ വ്യവസ്ഥകൾ കരാർവ്യവസ്ഥകളുടെ പരിധിക്കു മേലെ നിൽക്കുമെന്നും ചീഫ് ജസ്റ്റിസ് കെ.ആർ. ശ്രീറാം, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവരുടെ...

'ദാന' ചുഴലി പ്രഭാവം കേരളത്തിലും! 4 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 7 ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: 'ദാന' ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ വീണ്ടും അതിശക്ത മഴ. ഇത് പ്രകാരം രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം,...

Popular this week