കണ്ണൂര്‍: ഓണ്‍ലൈനിലൂടെ ചുരിദാര്‍ ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍. ജാര്‍ഖണ്ഡ് ദിയോഗാര്‍ ജില്ല സ്വദേശിയായ അജറുദ്ദീന്‍ അന്‍സാരി(28) ആണ് അറസ്റ്റിലായത്. ഇയാളെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.
ശ്രീകണ്ഠപുരം എള്ളരിഞ്ഞി സ്വദേശി രജനയുടെ എസ്ബിഐ എക്കൗണ്ടില്‍ നിന്നാണു പണം തട്ടിയത്. 299 രൂപയ്ക്കു ചുരിദാര്‍ ലഭിക്കുമെന്നു സമൂഹ മാധ്യമത്തില്‍ പരസ്യം കണ്ടാണ് രജന പരസ്യത്തില്‍ നല്‍കിയിരുന്ന കമ്പനി നമ്പറില്‍ ബന്ധപ്പെട്ടത്.
പിന്നാലെ എസ്ബിഐ ശ്രീകണ്ഠപുരം ശാഖയിലെ രജനയുടെ അക്കൗണ്ടില്‍ നിന്ന് ആറ് തവണമായി പണം നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം.150ലേറെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ തിരിച്ചറിഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News