KeralaNews

ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കും,​ ലക്ഷ്യമിടുന്നത് ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷൻമാരെ

ചെന്നൈ: ഭാര്യമാരെ കൈമാറ്റം ചെയ്ത് പാർട്ടി നടത്തുന്ന സംഘം ചെന്നൈയിൽ പിടിയിലായി കഴിഞ്ഞ എട്ടുവർഷമായി ചെന്നൈ,​ കോയമ്പത്തൂർ,​ മധുരൈ,​ സേലം,​ ഈറോഡ് തുടങ്ങിയ നഗരങ്ങളിൽ പാർട്ടി നടത്തിയിരുന്ന എട്ടുപേരെയാണ് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ് പണൈയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സെന്തിൽകുമാർ,​ കുമാർ,​ ചന്ദ്രമോഹൻ,​ വേൽരാജ്,​ പേരരസൻ,​ സെൽവൻ,​ വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷൻമാരെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്തായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ചില സ്ത്രീകളെ ഇവരുടെ ഭാര്യമാരാണെന്ന് പരിചയപ്പെടുത്തുകയും ഭാര്യമാരെ ലൈംഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഇവർ ചെയ്തിരുന്നത്. 13000 രൂപ മുതൽ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

ഇവരുടെ താവളങ്ങളിൽ നിന്ന് 30-40 വയസുള്ള നിരവധി സ്ത്രീകളെയും രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണെന്നും വൻതുക വാഗ്ദാനം ചെയ്താണ് ഇവരെ കെണിയിൽ വീഴ്ത്തിയതെന്നും പൊലീസ് പറഞ്ഞു. സ്ത്രീകളെയെല്ലാം കുടുംബത്തിനൊപ്പം വിട്ടു. നിരന്തരം അപരിചിതർ വന്നുപോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button