വാട്‌സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി ജനം തെരുവില്‍; കര്‍ണാടകയില്‍ 40 പേര്‍ കസ്റ്റഡിയില്‍
ബംഗളൂരു: വാട്‌സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരികള്‍ നിരവധി പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു.
അക്രമത്തില്‍ നാല് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. ഹുബ്ബള്ളിയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. വാട്‌സപ്പ് സ്റ്റാറ്റസില്‍ മോര്‍ഫ് ചെയ്ത ഒരു ചിത്രം പങ്കുവച്ച അഭിഷേക് ഹിരേമതിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷനു മുന്നില്‍ ആളുകള്‍ പ്രതിഷേധം നടത്തിയിരുന്നു.
ഇതിനിടെ ഇവര്‍ പോലീസ് വാഹനങ്ങള്‍ക്ക് കേട് വരുത്തി. അക്രമകാരികള്‍ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നിരമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.