27.8 C
Kottayam
Sunday, May 5, 2024

വാട്‌സ്ആപ്പ് വെബിനായി ഇനി ഫോണ്‍ ഓണ്‍ലൈനാക്കേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Must read

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഈ പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഓണ്‍ലൈനില്‍ ആക്കാതെ തന്നെ രണ്ടാമത്തെ ഉപകരണത്തില്‍ നിന്നും സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നു. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുക.

ഇതിന് മുമ്പ് വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിന് മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്റ്റു ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമായിരുന്നു. ഇതിനായി മൊബൈല്‍ ഫോണിലെ ലിങ്ക്ഡ് ഡിവൈസ് ഓപ്ഷനിലെ ബീറ്റ ഫീച്ചര്‍ ഉപയോക്താക്കള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫ്‌ലൈനായി തുടര്‍ന്നാലും 14 ദിവസം വരെ സന്ദേശങ്ങള്‍ സ്വീകരിക്കാനും അയയ്ക്കാനും കഴിയും.

സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി തീര്‍ന്നാലും നിങ്ങളുടെ വാട്‌സ്ആപ്പ് വെബ് തുടര്‍ന്നും പ്രവര്‍ത്തിക്കും. എന്നാല്‍ ഈ ഫീച്ചറിന് ശഛടല്‍ പരിമിതിയുണ്ട്. ലിങ്ക് ചെയ്ത ഉപകരണത്തില്‍ നിന്ന് സംഭാഷണങ്ങളോ സന്ദേശങ്ങളോ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. ഉപയോക്താക്കള്‍ അവരുടെ വാട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം ത്രീഡോട്ട് മെനുവില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ‘ലിങ്ക് ചെയ്ത ഉപകരണങ്ങള്‍’ ടാപ്പ് ചെയ്ത് ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week