കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നന്ദു. കോമഡിയിലൂടെയാണ് നന്ദു കരിയര്‍ ആരംഭിക്കുന്നതെങ്കിലും പിന്നീട് സ്വഭാവനടനായും കയ്യടി നേടുകയാണ്. സ്പിരിറ്റിലെ നന്ദുവിന്റെ പ്രകടനം ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നതാണ്. ഈയ്യടുത്തിറങ്ങിയ കാപ്പയിലും മിന്നും പ്രകടനമാണ് നന്ദു കാഴ്ചവച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ താരമാണ് നന്ദു.അതുകൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ച അനുഭവമുണ്ട് നന്ദുവിന്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ മറക്കാനാകാത്തൊരു അനുഭവം നന്ദു പങ്കുവച്ചിരുന്നു.
അദ്ദേഹവുമായി കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളു. ഞാന്‍ ഇപ്പോഴും സാര്‍ എന്നാണ് വിളിക്കുന്നത്. വിഷ്ണു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കരയാനറയില്ല. കാരണം ഞാന്‍ തമാശയും വളിപ്പുമൊക്കയല്ലേ കാണിക്കുന്നത്. വേറെ നല്ല എന്തെങ്കിലും വേഷം കിട്ടിയാലല്ല ചെയ്യാന്‍ പറ്റൂ. ഗ്ലിസറിന്‍ ഇട്ടിട്ടില്ല. കരച്ചില്‍ രംഗം അഭിനയിച്ചിട്ടേയില്ലെന്നാണ് നന്ദു പറയുന്നത്.
വിഷ്ണുവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതാണ്. അതിന്റെ തലേന്ന് ചോറ് കൊടുക്കും. കൊലച്ചോറെന്നാണ് പറയുക. ഈ ചോറ് കൊണ്ടു കൊടുക്കുന്നത് രണ്ട് പുള്ളികളാണ്. വിഷ്ണുവിനെ ഭയങ്കരമായിട്ട് സ്‌നേഹിക്കുന്ന, സഹമുറിയനായ ഞാനാണ് ഒരാള്‍. വിഷ്ണുവിന് ചോറ് കൊണ്ട് കൊടുത്ത ശേഷം ഞാന്‍ വളരെ വിഷമത്തോടെ വിഷ്ണുവേട്ടനെ സര്‍ക്കാര്‍ വെറുതെ വിടും തൂക്കിക്കൊല്ലില്ല എന്ന് പറഞ്ഞ് കരയും. അപ്പോള്‍ അദ്ദേഹം കരയാതെ മിണ്ടാതെ നില്‍ക്കുന്നതാണ് രംഗമെന്നാണ് നന്ദു ചൂണ്ടിക്കാണിക്കുന്നത്.
ആ ഷോട്ട് ചോറ് കഴിക്കുന്നത് വരെ എടുത്തു. അത് കഴിഞ്ഞ് എന്റെ ക്ലോസ് വച്ചിരിക്കുകയാണ്. ഞാന്‍ കരയണം. ഗ്ലിസറിന്‍ ഇട്ടിട്ടും എനിക്ക് കരച്ചിലും വികാരവും വരുന്നില്ല. എന്താണെന്ന് എനിക്കറിയില്ല. ആ സമയം മമ്മൂട്ടി അടുത്തായി കസേരയില്‍ മാറിയിരിക്കുകയായിരുന്നുവെന്നാണ് നന്ദു പറയുന്നത്. പക്ഷെ അദ്ദേഹം അവിടെയിരുന്ന് താന്‍ റിഹേഴ്‌സല്‍ ചെയ്യുന്നത് കണ്ടു. അദ്ദേഹം എഴുന്നേറ്റ് തന്റെ അടുത്തു വന്നുവെന്നാണ് നന്ദു പറയുന്നത്.
എടാ നീയൊന്ന് ചെയ്‌തേ ഞാന്‍ കാണട്ടെ എന്ന് പറഞ്ഞു. ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്തു. പക്ഷെ ശരിയായില്ലെന്നും അത് കണ്ടപ്പോള്‍ നിനക്ക് കരച്ചില്‍ വരുന്നില്ലേയെന്ന് മമ്മൂട്ടി ചെയ്തുവെന്നാണ് നന്ദു പറയുന്നത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഞാന്‍ ചെയ്യുന്നത് പോലെ ചെയ്യുമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്നാണ് നന്ദു പറയുന്നത്. ചെയ്യാമെന്ന് നന്ദു മറുപടി നല്‍കി. പിന്നാലെ മമ്മൂട്ടി ആ രംഗം അഭിനയിച്ച് കാണിച്ചു കൊടുക്കുകയായിരുന്നു നന്ദുവിന്.
മമ്മൂട്ടി ക്യാമറയുടെ ലുക്കിംഗ് പൊസിഷനില്‍ പോയി നിന്നു. അദ്ദേഹം ഡയലോഗ് നോക്കി പഠിച്ച ശേഷം അദ്ദേഹം തന്നെ ആക്ഷന്‍ പറഞ്ഞു. പിന്നാലെ മമ്മൂട്ടി ഡയലോഗ് പറഞ്ഞ് കരഞ്ഞുവെന്നും അത് കണ്ടു നിന്ന തനിക്ക് താനെ കരച്ചില്‍ വന്നുവെന്നാണ് നന്ദു പറയുന്നത്. അത് കണ്ട് താന്‍ അതേ പോലെ അഭിനയിക്കുകയും ചെയ്തുവെന്നാണ് നന്ദു പറയുന്നത്. മമ്മൂട്ടി ചെയ്തതിന്റെ ആയിരത്തി അഞ്ഞൂറില്‍ ഒരു അംശം പോലും തനിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. പക്ഷെ താന്‍ ചെയ്തതിന്റെ ആയിരത്തി അഞ്ഞൂറ് ഇരട്ടി നന്നാക്കാന്‍ തനിക്ക് സാധിച്ചുവെന്നുമാണ് നന്ദു അഭിപ്രായപ്പെടുന്നത്.
ഗ്ലിസറിനില്ലാതെ മമ്മൂട്ടി കരയുന്നത് കണ്ട് താന്‍ അത്ഭുതപ്പെട്ടു പോയെന്നാണ് നന്ദു പറയുന്നത്. താന്‍ അന്തംവിട്ടു നിന്നു പോയി. അഭിനയിച്ച് കാണിച്ച് തന്നപ്പോള്‍ തന്നെ കണ്ണില്‍ വെള്ളം വന്നു. അത് ആലോചിക്കുമ്പോള്‍ തനിക്ക് ഇപ്പോഴും കണ്ണില്‍ വെള്ളം വരുമെന്നാണ് നന്ദു പറയുന്നത്. മമ്മൂട്ടിയുടേത് അസാധ്യ അഭിനയമാണ്. തനിക്ക് ആ അനുഭവം ജീവിതത്തില്‍ മറക്കാനാവില്ല. മറ്റാരും ചെയ്ത് തരാത്തതാണ് മമ്മൂട്ടി അന്ന് ചെയ്ത് തന്നതെന്നും നന്ദു ഓര്‍ക്കുന്നു.