24.2 C
Kottayam
Thursday, October 10, 2024

‘അടിവസ്ത്രം ശരിയായി ധരിക്കണമെന്ന് ഡെല്‍റ്റ എയർലൈന്‍; ഫ്ലൈറ്റ് അറ്റൻഡന്‍റർമാർക്ക് പുതിയ മെമ്മോ, പ്രതിഷേധത്തിനൊടുവിൽ പിൻവലിച്ചു

Must read

ന്യൂയോര്‍ക്ക്‌;ഡെല്‍റ്റ എയർലൈന്‍ തങ്ങളുടെ ഫ്ലൈറ്റ് അറ്റന്‍ഡർമാരോട് ശരിയായി അടിവസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കി രണ്ട് പേജുള്ള മെമ്മോ വ്യാപക പ്രതിഷേധത്തിന് ഒടുവില്‍ പിന്‍വലിച്ചു.

അഭിമുഖങ്ങളില്‍ പങ്കെടുക്കേണ്ടപ്പോഴും ഇൻ – ഫ്ലൈറ്റ് സർവീസ് സമയത്തും ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ എങ്ങനെ വസ്ത്രധാരണം ചെയ്യണമെന്ന് വിശദീകരിക്കുന്ന “ഫ്ലൈറ്റ് അറ്റൻഡന്‍റര്‍ നിയമന ആവശ്യകതകൾ” എന്ന് പേരിട്ടിരിക്കുന്ന ഡെൽറ്റ എയർലൈൻസിന്‍റെ പുതിയ വിചിത്രമായ മെമ്മോ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പ്രത്യേകിച്ചും രണ്ട് പേജുള്ള മെമ്മോയില്‍ പറഞ്ഞിരിക്കുന്ന ഫൈറ്റ് അറ്റന്‍ഡർമാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്നും അത് പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പുവരുത്തമെന്നുമുള്ള നിര്‍ദ്ദേശമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. 

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ “ഗ്രൂമിംഗ്, മുടി, ആഭരണങ്ങൾ, വസ്ത്രങ്ങൾ” തുടങ്ങിയ എല്ലാ കാര്യത്തിലും പ്രത്യേകം നിർദ്ദേശങ്ങളാണ് നല്‍കിയത്. ഡെല്‍റ്റ ഫ്ലൈറ്റ് അറ്റന്‍ഡന്‍റർമാര്‍ ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതല്‍ നേരം അടുത്ത് ഇടപഴകുന്നു. അതിനാല്‍ തന്നെ അവർ തങ്ങളുടെ എയര്‍ലൈനിന്‍റെ മുഖമാണ്.

അവരുടെ യൂണിഫോം ധരിക്കുന്നത് മുതല്‍ അവരുടെ ഉപഭോക്തൃ സേവനം ആരംഭിക്കുന്നു. ഡെൽറ്റ യൂണിഫോം എല്ലായ്പ്പോഴും സുരക്ഷയ്ക്ക് പ്രഥമസ്ഥാനം നൽകുന്നു. ഒപ്പം സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നു.” മെമ്മോയുടെ ആമുഖത്തില്‍ പറയുന്നു. “കമ്പനിക്ക് സുരക്ഷാ പ്രശ്നമോ മറ്റ് അനാവശ്യ ഭാരമോ ഉണ്ടാക്കുന്നില്ലെങ്കിൽ മതവിശ്വാസങ്ങൾക്കോ ആചാരങ്ങൾക്കോ അനുസൃതമായി ഒരു പ്രത്യേക തരം വസ്ത്രധാരണമോ ശാരീരിക രൂപമോ ഉൾക്കൊള്ളാൻ ഞങ്ങൾ നിങ്ങളുമായി പ്രവർത്തിക്കും,” മെമ്മോ ഉറപ്പ് നല്‍കുന്നു. 

വളരെ കുറച്ച് ഉപയോഗിക്കുകയാണെങ്കില്‍  ആഫ്റ്റർഷേവ്, കൊളോൺ, പെർഫ്യൂം എന്നിവ അനുവദനീയം. കണ്‍പീലികള്‍ സ്വാഭാവികമായി കാണപ്പെടണം. മുഖ രോമങ്ങള്‍ വൃത്തിയായി മുറിക്കുകയും അവ ശരിയാം വണ്ണം പരിപാലിക്കുകയും വേണം.  നഖങ്ങൾ ശരിയായി മുറിക്കണം. പോളിഷ് ചെയ്യുകയാണെങ്കിൽ അവയില്‍ മറ്റ് അലങ്കാരങ്ങളോ തിളക്കമോ കൈകൊണ്ട് വരച്ച ഡിസൈനുകളോ പാടില്ല. മറിച്ച് ഒരൊറ്റ നിറം മാത്രം അനുവദനീയം.

ശരീരത്തിലെ ടാറ്റൂകള്‍ മറ്റുള്ളവര്‍ കാണാന്‍ പാടില്ല. മുടി നീളമുള്ളതാണെങ്കിൽ തോളുകൾക്ക് മുകളിൽ പുറകോട്ട് വലിച്ച് സുരക്ഷിതമാക്കണം. ഇത് പ്രകൃതിദത്തമായ നിറത്തിലായിരിക്കണം. സ്വർണ്ണം, വെള്ളി, വെളുത്ത മുത്ത് അല്ലെങ്കിൽ വ്യക്തമായ വജ്രം അല്ലെങ്കിൽ വജ്രം പോലുള്ള സ്റ്റഡുകൾ എന്നീ ആഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടൊള്ളൂ.

ഒരു വശത്തെ മൂക്ക് തുളയ്ക്കാം, ചെവിക്ക് രണ്ട് കമ്മലുകൾ വരെ അനുവദനീയം. ശരീരത്തിൽ ദൃശ്യമായ മറ്റ് സ്റ്റഡുകളൊന്നും പാടില്ല. അടിവസ്ത്രങ്ങള്‍ ശരിയാം വിധം ധരിക്കുകയും അവ പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. സ്കേർട്ടിന് കാല്‍ മുട്ടോളമോ അതിന് താഴെയോ നീളം വേണം. ബട്ടന്‍ കോളറുള്ള ഷർട്ടാണെങ്കില്‍ ടൈയുമായി ജോടിയായിരിക്കണം.

പാദരക്ഷകളിൽ അടഞ്ഞ കാൽവിരലുകൾ, കാൽപ്പാദങ്ങൾ അല്ലെങ്കിൽ സ്ലിംഗ് ബാക്ക് എന്നിവ അടങ്ങിയിരിക്കണം. ഒപ്പം അഭിമുഖ സമയങ്ങളില്‍ പ്രത്യേകിച്ചും യാത്രക്കാരുമായുള്ള കൂടിചേരലുകളില്‍ അസഭ്യം പറയൽ, ച്യൂയിംഗ് ഗം, ഫോണുകളോ ഇയർബഡുകളോ ഉപയോഗിക്കുന്നതിനും നിരോധനമുണ്ടെന്നും  ഏവിയേഷൻ കമ്പനി അറിയിച്ചു. ഡെല്‍റ്റയുടെ പുതിയ മെമ്മോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍‌ച്ചയ്ക്കും രൂക്ഷ വിമർശനത്തിനും ഇടയാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രത്തന്‍ ടാറ്റ അന്തരിച്ചു

മുംബയ്: വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല്...

മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ വ്യാജ വാര്‍ത്ത;റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി

കൊച്ചി: മലപ്പുറം പൊന്നാനിയില്‍ വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി വ്യാജമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ഡിവൈഎസ്പി വി വി ബെന്നി റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്...

വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ വമ്പന്‍ ജവുമായി ഇന്ത്യ; ആശാ ശോഭനക്ക് 3 വിക്കറ്റ്

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യൻ വനിതകള്‍. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക...

ശുചീകരണ ക്യാമ്പയിനിനെത്തിയ കളക്ടർക്ക് സംശയം; അടച്ചിട്ടിരുന്ന സ്പാ ബലമായി തുറന്ന് പരിശോധിച്ചു, 8 പേർ പിടിയിൽ

ജയ്പൂർ: ശുചീകരണ ക്യാമ്പയിനിൽ പങ്കെടുക്കാനെത്തിയ  വനിതാ ഐഎഎസ് ഉദ്യോഗസ്ഥ പരിസരത്ത് അടച്ചിട്ടിരുന്ന സ്പായിൽ മിന്നൽ പരിശോധന നടത്തി. ഏതാനും സ്ത്രീകളെയും പുരുഷന്മാരെയും അവിടെ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺവാണിഭ കേന്ദ്രമായാണ് സ്പാ...

തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ്...

Popular this week