മാനന്തവാടി : വയനാട് തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ബാഗിലാക്കിയ മൃതദേഹം ഉപേക്ഷിക്കുന്നതിനിടെ സുഹൃത്ത് പിടിയിൽ. യുപി സ്വദേശി മുഖീബ് ആണ് കൊല്ലപ്പെട്ടത്. പ്രതി യുപി സ്വദേശി മുഹമ്മദ് ആരിഫ് പിടിയിലായി. മുഖീബിന് ഒപ്പം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായ ആരിഫ്.
മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ബാഗിലാക്കിയ നിലയിൽ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം ബാഗിലാക്കി എറിയുന്നത് കണ്ട് ഓട്ടോ തൊഴിലാളിയാണ് പൊലീസിന് വിവരം നൽകിയത്. ഇങ്ങനെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News