FeaturedKeralaNews

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി,വർധനവ് അഞ്ച് ശതമാനം

തിരുവനന്തപുരം:സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി.അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും. കേന്ദ്ര നിർദേശ പ്രകാരമാണ് വെള്ളക്കരം കൂട്ടിയതെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന വലിയ വർധനയല്ലെന്നും നിലവിലെ നിരക്കിൽ നിന്ന് അര ശതമാനം മാത്രമാണ് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ക്യാബിനറ്റിൽ ചർച്ച ചെയ്തശേഷം മാത്രമേ വർധന നടപ്പിലാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button