28.9 C
Kottayam
Sunday, June 2, 2024

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ..’അപകടത്തിൽ പരിക്കേറ്റതിനെ കുറിച്ച് വിഷ്‌ണു ഉണ്ണിക്കൃഷ്ണൻ

Must read

കൊച്ചി : ഷൂട്ടിംഗിനെ ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ഗുരുതര നിലയിലാണെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ വിഷ്‌‌ണു ഉണ്ണിക്കൃഷ്ണൻ. നടന് പ്ലാസ്റ്റിക്ക് സർജറി വേണമെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. എന്നാൽ തനിക്ക് സാരമായ പരിക്കുകൾ ഒന്നുംതന്നെയില്ലെന്ന് വിഷ്‌ണു ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ നടൻ കുറിച്ചു.

വിഷ്‌ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

“SAY NO TO PLASTIC”
പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ…!!

പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.

“വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എൻ്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും.
എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..1f60a1f64f
എല്ലാവരോടും സ്നേഹം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week