നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും.’- നടി വീണാ നായർ
കൊച്ചി:സെലിബ്രറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളെ പങ്കുവെക്കുമ്പോൾ അതിനെ വിമര്‍ശിക്കുന്നവരും മോശം കമെന്റ് ഇടുന്നവരും ധാരാളമാണ്.അതില്‍ പ്രതികരിച്ച് പല നടി നടന്മാരും എത്താറുണ്ട്.ചിലര്‍ നിയമ നടപടിക്കൊരുങ്ങും. വേണ്ടാ വേണ്ടായെന്ന് പറഞ്ഞ് ഒട്ടു മിക്കവരും ഒഴിവാക്കുവാന്‍ ശ്രമിയ്ക്കുമ്പോഴും ഇവര്‍ വീണ്ടും വരും. അപ്പോഴാണ് അത്തരത്തില്‍ ഉള്ളവരെ സെലിബ്രിറ്റികള്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്നതും സൈബര്‍ പൊലീസിന് മുന്നില്‍ എത്തിക്കുന്നതും. അത്തരത്തില്‍ ഒരാളെ സമൂഹത്തിന് മുന്നിലേക്ക് തുറന്ന് കാട്ടിയിരിക്കുകയാണ് നടി വീണ നായര്‍.
മോശമായി കമന്റിട്ടവന്റെ പ്രൊഫൈല്‍ അടക്കമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ‘ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്ബോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും.’ എന്നാണ് വീണ നായര്‍ ക്യാപ്ഷന്‍ കുറിച്ചിട്ടുള്ളത്. വെള്ളിമൂങ്ങയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച വീണ നായര്‍ ടെലിവിഷന്‍ രംഗത്തും നിരവധി ആരാധകര്‍ ഉള്ളൊരു നടിയാണ്. ബിഗ് ബോസ്സില്‍ പങ്കെടുത്തതോടെ ആരാധകരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.
വീണ നായരുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം നടി അശ്വതി തോമസ് വീണയെ ചലഞ്ച് ചെയ്ത് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒമ്ബത് മാസം കൊണ്ട് ശരീരഭാരം കുറച്ച അശ്വതി തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെയും ഇതിനായി ക്ഷണിക്കുകയായിരുന്നു.പിന്നാലെ അശ്വതിയുടെ ചലഞ്ച് ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ് വീണയും രംഗത്തെത്തിയിരുന്നു. എടീ അച്ചു…ഇത് എന്നോട് വേണ്ടിയിരുന്നില്ല..എന്നാലും ഞാന്‍ ഏറ്റെടുക്കുന്നു.
അതേസമയം താന്‍ പങ്കുവെച്ച കുറിപ്പ് ഒരു മാധ്യമം തലക്കെട്ടിലൂടെ വളച്ചൊടിച്ചതിനെതിരെ വീണ നായര്‍ രംഗത്തെത്തിയിരുന്നു. അവര്‍ നല്‍കിയ തലക്കെട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു വീണയുടെ പുതിയ പോസ്റ്റ്.വാര്‍ത്ത ഒക്കെ കൊടുത്തോ.. അതിനൊന്നും യാതൊരു പ്രശ്‌നോമില്ല..പക്ഷെ തലക്കെട്ടുകള്‍ മെനക്കു കൊടുത്തൂടെ..ഇച്ചിരി വണ്ണം കൊറക്കാനല്ലേ അശ്വതി പറഞ്ഞൊള്ളൂ..ഇതുകണ്ടാല്‍ അവള്‍ക്കു എന്നോട് എന്തോ പക മനസ്സില്‍ വെച്ച് വെല്ലുവിളിച്ച പോലൊണ്ട്. പിന്നെയ് എന്റെ ഫോട്ടോ കൊടുക്കുമ്ബോള്‍ എന്നെ ഒന്ന് വിളിച്ചാ മതി ഞാന്‍ നല്ല ഫോട്ടോ തരാം.. അല്ലേല്‍ ഗൂഗിള്‍ നോക്ക് കിട്ടും. ബിഗ്ബോസ്സിലെ ഫോട്ടോ ഇടണം എന്നില്ല..പിന്നെ ഒന്ന് കൂടുണ്ട്.. വാര്‍ത്തകള്‍ നല്ലതാണ്.. പക്ഷെ തലക്കെട്ടുകള്‍ വളച്ചു ഒടിക്കേണ്ട, വീണ നായര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.