KeralaNews

വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് അന്തരിച്ചു

ചെന്നൈ: തമിഴ് ബിഗ്ബോസ് താരം വനിത വിജയകുമാറിന്‍റെ മൂന്നാമത്തെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു. സിനിമ സ്പെഷ്യല്‍ ഇഫക്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പീറ്റര്‍ പോള്‍. 2020 ല്‍ വിവാഹിതരായതിന് പിന്നാലെ വനിതയും പീറ്ററും പിരിഞ്ഞിരുന്നു. എന്നാല്‍ ശനിയാഴ്ച പീറ്ററിന്‍റെ മരണത്തില്‍ അനുശോചിച്ച് വനിത ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടിരുന്നു. 

ജീവിതത്തില്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ട പീറ്റര്‍ ഒടുവില്‍ സമാധാനം കണ്ടെത്തിയെന്നാണ് വനിത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞത്.  “നമ്മളെ സഹായിക്കുന്നവരെ ദൈവം സഹായിക്കുമെന്ന് ഒരിക്കൽ എന്റെ അമ്മ പറഞ്ഞിട്ടുണ്ട്. തീർച്ചയായും എല്ലാവരും പഠിക്കേണ്ട ഒരു പാഠമാണിത്. ഒരോ ജീവിത വഴിത്തിരിവില്‍ ആളുകൾ അവരുടെ സ്വന്തം വഴി കണ്ടെത്തുന്നു. 

നിങ്ങൾ അഭിമുഖീകരിച്ച പ്രശ്നങ്ങളോട് പോരാടിയതിന് ശേഷം നിങ്ങൾക്ക് സമാധാനം ലഭിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ കടന്നുപോയി. നിങ്ങള്‍ തീര്‍ച്ചയായും മികച്ച ഇടത്തിലായിരിക്കും. ഒടുവിൽ നിങ്ങൾ നിങ്ങളുടെ സമാധാനം കണ്ടെത്തി, നിങ്ങൾ എവിടെയായിരുന്നാലും സന്തോഷമായിരിക്കുക ” വനിതാ വിജയകുമാറിന്റെ പോസ്റ്റില്‍ പറയുന്നു.

2020 മൂന്നാമതും വിവാഹം കഴിച്ചാണ് വനിത വാര്‍ത്തകളില്‍ ഇടം നേടിയത്. യൂട്യൂബ് അക്കൌണ്ട് ഉണ്ടാക്കാന്‍ സഹായവുമായി എത്തിയ പീറ്ററിനെ അന്ന് വനിത ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ  വനിത ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍  വാർത്തകൾ വന്നു. അതേ സമയം പീറ്റര്‍ പോള്‍ മാസങ്ങളായി അസുഖ ബാധിതനായിരുന്നു എന്നാണ് അയാളുടെ അടുത്ത സുഹൃത്തുക്കള്‍ 

വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു വേണ്ടി താരകുടുംബം ഗോവയിൽ എത്തിയിരുന്നു എന്നാൽ, പിറന്നാൾ ആഘോഷം വൻ അടിയിൽ കലാശിച്ചതായും വനിതയ്ക്കും പീറ്റർ പോളിനുമിടയിൽ പ്രശ്‍നങ്ങൾ ആരംഭിച്ചെന്നും വാർത്തകൾ വന്നു. മദ്യപിച്ച നിയന്ത്രണം വിട്ടെത്തിയ പീറ്റർ പോളിനെ വനിത വിജയകുമാർ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു റിപ്പോർട്ട്. 

എന്നാൽ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും  വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറഞ്ഞിരുന്നു.  തുടര്‍ന്ന് താനും പീറ്ററും തമ്മില്‍ ഇനി ബന്ധമില്ലെന്നും വനിത അന്ന് പറഞ്ഞിരുന്നു.

തമിഴ് നടൻ വിജയകുമാറിന്‍റെ മകളാണ് വനിത. മലയാളത്തിലും അഭിനയിച്ച താരമാണ് വനിത വിജയകുമാര്‍. വിജയ്‍യുടെ നായികയായി ചന്ദ്രലേഖയിലൂടെയാണ് 1995ല്‍ വനിത സിനിമയിലെത്തുന്നത്. മലയാളത്തില്‍ ഹിറ്റ്‍ലര്‍ ബ്രദേഴ്‍സ് ചിത്രത്തില്‍ അഭിനയിച്ചു.

തമിഴ് സിനിമകളിലാണ് വനിത വിജയകുമാര്‍ അധികവും അഭിനയിച്ചത്.  2000ത്തിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. ആകാശുമായുള്ള ബന്ധം 2007ല്‍ പിരിഞ്ഞു. ആനന്ദ് ജയ്‍ രാജനുമായി 2007ല്‍ വിവാഹിതയായി. 2012ല്‍ ആനന്ദുമായുള്ള വിവാഹബന്ധവും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്‍നിത എന്നിവരാണ് വനിതയുടെ മക്കൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker