FeaturedKeralaNewsNews

വൈക്കം ഹണി ട്രാപ്പ് യുവതിയും കൂട്ടാളിയും അറസ്റ്റില്‍

വൈക്കം: ഹണി ട്രാപ്പില്‍പ്പെടുത്തി വൈക്കം സ്വദേശിയായ വ്യാപാരിയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ സൂത്രധാരയായ യുവതിയും കൂട്ടാളിയും പിടിയില്‍ കാസര്‍കോട് ഗുരുപുരം സ്വദേശി രജനി(28)കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി സുബിന്‍(35)എന്നിവരാണ് പിടിയിലായത്.കേസിലെ മറ്റൊരു പ്രതിയായ വൈപ്പിന്‍ പുതുവൈപ്പ് സ്വദേശി ജോസിലിന്‍ നേരത്തെ പിടിയിലായിരുന്നു.

ഇടപാട് നടക്കുന്നതിനിടെ വ്യവസായിയുടെ പരാതിയേത്തുടര്‍ന്ന് ഇടപാട് നടക്കുന്നതിനിടെ പോലീസ് സ്ഥലത്തെത്തിയെങ്കിലും രജനിയും സുബിനും സ്ഥലത്തു നിന്നും രക്ഷപ്പെട്ടശേഷം ഒളിവിലായിരുന്നു.

കാസര്‍കോട് സ്വദേശിനിയായ രജനിയാണ് വ്യാപാരിയെ ഫോണില്‍വിളിച്ച് ഹണി ട്രാപ്പില്‍പ്പെടുത്തിയത്. ഇവര്‍ തമ്മില്‍ പരിചയമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

സെപ്റ്റംബര്‍ 28-ന് ചേര്‍ത്തല ഒറ്റപ്പുന്നയിലെ ഒരു ലോഡ്ജിലെത്താന്‍ വ്യാപാരിയോട് രജനി അവശ്യപ്പെട്ടു. ഇതുപ്രകാരം ലോഡ്ജിലെത്തിയ വ്യാപാരിയെ മുറിയ്ക്കുള്ളില്‍വെച്ച്, സഹോദരനെന്ന് പരിചയപ്പെടുത്തിയ സുബിന്‍ (40), സുഹൃത്ത് ജോസിലിന്‍ എന്നിവര്‍ചേര്‍ന്ന് മര്‍ദിച്ചു.തുടര്‍ന്ന് നഗ്നനാക്കി രജനിയോടൊപ്പം ഫോട്ടോ എടുത്തു. ഇത് സമൂഹമാധ്യമങ്ങളിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിപ്പിക്കുമെന്നുപറഞ്ഞ് 50 ലക്ഷം രൂപ അവശ്യപ്പെട്ടു. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചു.

വ്യാപാരിയുടെ വീട്ടിലെത്തി 1.35 ലക്ഷം രൂപ വാങ്ങി കടന്നു. ബാക്കി തുകയ്ക്ക് ഒക്ടോബര്‍ ഒന്നിന് എത്തുമെന്ന് അറിയിച്ചു. ഈ വിവരം വ്യാപാരി ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പോലീസ് നടപടികളാരംഭിച്ചു.

ഇടപാട് നടക്കുന്നതിനിടെ പോലീസ് വ്യാപാരിയുടെ വീട്ടിലെത്തി. യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ ഈ സമയം കാറിലുണ്ടായിരുന്നു. ഇതില്‍ ജോസിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ കടന്നുകളഞ്ഞു. കാസര്‍കോട് സ്വദേശിയായ പണമിടപാടുകാരന്റെ കാറാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് 80,000 രൂപ കൊടുത്ത്, ബാക്കി പണം നല്‍കാമെന്നുപറഞ്ഞ് കാര്‍ തട്ടിയെടുക്കുകയായിരുന്നു. യുവതി നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

വൈക്കം ഡി.വൈ.എസ്.പി എ.ജെ.തോമസിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ കൃഷ്ണന്‍ പോറ്റി,എസ്.ഐ.അജ്മല്‍ ഹുസൈന്‍,അബ്ദുള്‍ സമദ്,എ.എസ്.ഐ പ്രമോദ്,സുധീര്‍ എസ്.സി.പി.ഒ മാരായ ശിവദാസപ്പണിക്കര്‍,ബിന്ദുമോഹന്‍,സി.പി.ഒ.സെയ്ഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker