CrimeKeralaNews

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ കൊലപാതകം;പ്രതി അജീഷിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കോട്ടയം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ കോട്ടയം വടവാതൂരില്‍ ഭാര്യയുടെ ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജീഷിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്.

LOOKOUT NOTICE

ചിത്രത്തിൽ കാണുന്നത് മണർകാട് പോലീസ് സ്റ്റേഷൻ ക്രൈം.439/2024 U/s 324,307,302 IPC പ്രകാരമുള്ള കേസിലെ പ്രതിയുടെ ഫോട്ടോയാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ഫോൺ നമ്പറിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
എസ്.എച്ച്.ഓ മണർകാട് പോലീസ് സ്റ്റേഷൻ – 9497947161
എസ്.ഐ മണർകാട് – 9497980332
മണർകാട് പോലീസ് സ്റ്റേഷൻ – 0481 2370288

സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഇയാളുടെ ഫോണ്‍ ശനിയാഴ്ച രാത്രി മുതല്‍ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറഞ്ഞു.ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷ് നാട്ടിലേക്ക് കടന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് സംഘം ഇടുക്കിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതും ഇയാള്‍ക്ക് കാര്യമായ സൗഹൃദങ്ങളില്ലാത്തതും പൊലീസിനെ വലയ്ക്കുന്നുണ്ട്.

ഭാര്യയുടെ കാമുകനെന്ന് സംശയിച്ചാണ് ബന്ധുവായ വടവാതൂര്‍ സ്വദേശി രഞ്ജിത്തിനെ (40) അജീഷ് വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കും വെട്ടേറ്റിട്ടുണ്ട്. റിജോ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് ബസിറങ്ങി വരുകയായിരുന്ന യുവാക്കള്‍ ഭാര്യയുടെ പിന്നാലെവന്നവരാണെന്ന് കരുതിയായിരുന്നു അജീഷിന്റെ ആക്രമണം.

സംശയരോഗിയായ അജീഷ് നിരന്തരം ഉപദ്രവിക്കുന്നെന്നും ഇയാള്‍ മദ്യത്തിന് അടിമയാണെന്നും കാട്ടി ഒരാഴ്ച മുമ്പ് അജീഷിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ പരാതി ഒത്തുതീര്‍പ്പായെന്ന് പൊലീസ് പറയുന്നു.

അജീഷിന്റെ ഉപദ്രവം കാരണം ഭാര്യയും രണ്ടുമക്കളും മറ്റൊരു വീട്ടിലാണ് താമസം. അജീഷിന്റെ പേരില്‍ നേരത്തെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു, ഈ കേസില്‍ ഇയാളെ പിന്നീട് കോടതി വെറുേതവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker