KeralaNews

മന്ത്രി വി.എൻ. വാസവന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

കോട്ടയം: മന്ത്രി വി.എൻ. വാസവന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. ജോർജ് മാത്യുവിനെയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. മന്ത്രിയുടെ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന.

സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ജോർജ് മാത്യു. നിലവിൽ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി മാത്തുക്കുട്ടിക്കാണ്.

സംഘടനാ ചുമതലയിലേക്ക് മടങ്ങിയെത്താനാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button